കൊച്ചി: രാജ്യാന്തര വിപണിയില്‍ ഏറെ ശ്രദ്ധേയമായ നേച്ചേഴ്സ് ടച്ച് കിടക്കകള്‍ കേരളം, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള അവകാശം ശബരി ഗ്രൂപ്പിന് നല്‍കിയതായി നേച്ചേഴ്സ് ടച്ച് കിടക്കകളുടെ ഇന്ത്യയിലെ മൊത്തവിതരണക്കാരായ അനിവാ ഫര്‍ണിച്ചേഴ്സ് എംഡി എം.എസ്. സെന്തില്‍നാഥന്‍, ശബരി ഗ്രൂപ്പ് ഡയറക്ടര്‍മാരായ ബി. ജയപ്രകാശ്, ലിങ്കണ് വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.
പ്രകൃതിദത്ത റബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും ശിശുക്കള്‍ക്കും സുഖമായി കിടന്നുറങ്ങാവുന്നതാണിത്. നേച്ചേഴ്സ് കിടക്കകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത റബ്ബറിന്റെ ഗുണനിലവാരം യുകെയിലെ ഓക്കോ ടെക്സ് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
ആരോഗ്യത്തിന് അനിവാര്യമായ സുഖനിദ്ര പ്രദാനം ചെയ്യുന്ന കിടക്കകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ലക്ഷ്യമെന്ന് വിതരണക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: