കൊച്ചി: ബയോഫാക് ഇന്ത്യ ഓര്‍ഗാനിക് രാജ്യാന്തര സമ്മേളനത്തിലും പ്രദര്‍ശനത്തിലും 273 ബിസിനസ് മീറ്റിങ്ങുകളിലായി രൂപപ്പെട്ടത് 57.1 കോടി രൂപയുടെ ബിസിനസ് ധാരണകള്‍. 12 അന്താരാഷ്ട്ര ബയര്‍മാര്‍ ഉള്‍പ്പെടെ 23 ബയര്‍മാരാണ് ഇത്തവണ മേളയ്ക്കെത്തിയത്.
എണ്‍പതിലേറെ രാജ്യാന്തര പ്രതിനിധികളാണ് അങ്കമാലിയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന മേളയില്‍ പങ്കെടുത്തത്. ഇറ്റലി, ജര്‍മനി, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളും പ്രദര്‍ശകരും മേളയ്ക്കെത്തിയിരുന്നു.
മെച്ചപ്പെട്ട വരുമാനവും കൂടുതല്‍ വിപണികളും സാധ്യമായാലേ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കഴിയൂ എന്ന് മൂന്ന് ദിവസം നീണ്ടു നിന്ന ബയോഫാക് ഇന്ത്യ രാജ്യാന്തര സമ്മേളനം ആഹ്വാനം ചെയ്തു. രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം അവസാനിപ്പിച്ചാല്‍ മാത്രം ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സുസ്ഥിര ജൈവ വിപണിക്ക് ഭാരതത്തില്‍ നല്ല സാധ്യതയുണ്ടെന്നും ഭാരത ജൈവ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മികച്ച സ്വീകാര്യതയുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ ജോണ്‍ റോദ് പറഞ്ഞു.
സമാപന സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ സി ഒ എഫ് ഡയറക്ടര്‍ ഡോ. കൃഷന് ചന്ദ്ര മുഖ്യാതിഥിയായിരുന്നു. വീണ ബര്‍ണാര്‍ഡ്, പ്രിയാ ശര്‍മ, ഡോ. തേജ് പര്‍ഥാപ്, ഡോ. എ കെ യാദവ്, രോഹിതാശ്വ ഗാഖര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: