കൊച്ചി: ബ്രിജ്സ്റ്റോണ്‍ ഇന്ത്യ ഇക്കോപ്പിയ ഇപി 150, 850 ടയറുകള്‍ വിപണിയിലിറക്കുന്നു. കൂടിയ ഇന്ധനക്ഷമതയ്ക്കും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുമായി കനംകുറഞ്ഞതും ദൃഢതകൂടിയതുമായ നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചവയാണ് പുതിയ ടയറുകളെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണടയറുകളെ അപേക്ഷിച്ച് ഇക്കോപ്പിയ ഇപി 150 ഏഴു ശതമാനവും ഇപി 850 പത്തുശതമാനവും അധിക ഇന്ധനക്ഷമത ഉറപ്പുനല്‍കുമെന്നും പറയുന്നു.
ആരോഗ്യമുളള പരിസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയില്‍ ഇക്കോപ്പിയ അവതരിപ്പിക്കുന്നതെന്ന് ബ്രിജ്സ്റ്റോണ്‍ ഇന്ത്യ പ്രൈ. ലിമി. എംഡി കസുഹികോ മിമൂറ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഇക്കോപ്പിയ ഇന്ത്യയില്‍ വിപണിയിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: