പാലക്കാട്: ജോസ് ആലുക്കാസ് പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു. എം.ബി.രാജേഷ്, എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെന്നിന്ത്യന്‍ സിനിമാ താരം അമലാ പോളും മറ്റു വിശിഷ്ട അതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോസ് ആലുക്ക, മാനേജിംഗ് ഡയറക്ടര്‍മാരായ വര്‍ഗ്ഗീസ് ആലുക്ക, പോള്‍ ജെ ആലുക്ക എന്നിവര്‍ ആഭരണങ്ങളിലെ പുതിയ ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി.
ഇതോടെ കേരളത്തില്‍ ഗ്രൂപ്പിന് 6 ഷോറൂമുകളായി ഐഎസ്ഒ 9001-2000 കമ്പനിയായ ജോസ് ആലുക്കാസ് സര്‍ക്കാര്‍ അംഗീകൃത ബിഐഎസ് മുദ്രയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ് വിറ്റുവരുന്നത്. വജ്രാഭരണങ്ങളില്, അന്താരാഷ്ട്ര ലാബുകളുടെ സര്‍ട്ടിഫിക്കറ്റും മേന്മ ഉറപ്പുവരുത്തുന്നതായി ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോസ് ആലുക്ക പറഞ്ഞു.
ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള സ്വര്‍ണ്ണ, വജ്രാഭരണങ്ങളുടെ വലിയ ശേഖരമാണ് പാലക്കാട് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതുമയാര്‍ന്ന ശുഭമാംഗല്യ വെഡ്ഡിംഗ് ജ്വല്ലറി ശ്രേണിയും പരമ്പര ട്രെഡീഷണല്‍ ജ്വല്ലറിയും ഇവിടെയുണ്ട്. ഉപഭോക്താക്കള്‍ക്കായി 5000 രൂപയില്‍ തുടങ്ങുന്ന ഉയര്‍ന്ന ക്വാളിറ്റി ഡയമണ്ട് കളക്ഷനും എക്സ്ചേഞ്ച് സൗകര്യവും സ്വര്‍ണ്ണസമ്പാദ്യ പദ്ധതികളുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: