പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 61.27 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ നടപ്പാക്കിയത്. ശബരിമലയില്‍ 42.25 കോടി രൂപയുടെയും പമ്പയില്‍ 10.88 കോടി രൂപയുടെയും നിലയ്ക്കലില്‍ 8.14 കോടി രൂപയുടെയും പദ്ധതികളാണ് പൂര്‍ത്തിയായത്. ശബരിമലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ചുവടെ; ചെലവായ തുക ബ്രാക്കറ്റില്‍. സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ലാന്റ് (22.87 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-ഒന്ന് (1.65 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-രണ്ട് (1.59 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-മൂന്ന് (1.59 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-നാല് (1.59 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-അഞ്ച് (1.59 കോടി), ശരംകുത്തി ക്യൂ കോംപ്ലക്സ്-ആറ് (1.59 കോടി), ടോയ്ലറ്റ് ബ്ലോക്ക് (2.05 കോടി), വാട്ടര്‍ ടാങ്ക്-അഞ്ച് (1.69 കോടി), വാട്ടര്‍ ടാങ്ക്-ആറ് (1.69 കോടി), ഏരിയല്‍ ബഞ്ച്ഡ് കേബിള്‍സ് ഉപയോഗിച്ചുള്ള വൈദ്യുതീകരണവും അനുബന്ധ ജോലികളും (4.35 കോടി), പമ്പയിലെ പദ്ധതികള്‍ : ടോയ്ലറ്റ് ബ്ലോക്ക്-മൂന്ന് (1.87 കോടി), ഗോഡൗണ്‍ ബില്‍ഡിംഗ് (1.45 കോടി), റെസ്റ്റോറന്റ് ബ്ലോക്ക് (3.78 കോടി), അന്നദാനം ബ്ലോക്ക് (3.78 കോടി) നിലയ്ക്കലില്‍ റോഡുകള്‍, പാര്‍ക്കിംഗ് യാര്‍ഡുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്കായി 8.14 കോടി രൂപയും ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: