പരപ്പനങ്ങാടി/നിലമ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം നടക്കുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട മുസ്ലീം ലീഗും ചില സ്ഥലങ്ങളില്‍ അപ്രതീക്ഷിത വിജയം ലഭിച്ച സിപിഎമ്മുമാണ് അക്രമം അഴിച്ചുവിടുന്നത്.
പരപ്പനങ്ങാടിയില്‍ വിജയ ലഹരിയില്‍ സിപിഎം രണ്ട് ദിവസമായി നടത്തുന്ന അക്രമം തുടരുകയാണ്. കീഴ്ചിറയിലെ ബിജെപി പ്രവര്ത്തകന് സി.ടി.സുകുമാരന്റെ വീടിനുനേരെ അക്രമികള്‍ പടക്കവും കല്ലുമെറിഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെ ബൈക്കിലെത്തിയ സംഘം ജനല്‍വാതിലുകളും പുറത്തുള്ള വൈദ്യുത ബള്‍ബുകളും അടിച്ചു തകര്‍ത്തു. ഭീകാരന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം അയല്‍വീടുകളിലെ ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പോയത്. കീഴ്ചിറയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പിറകില്‍ നിന്നും വലിച്ചിട്ട് മാരകായുധങ്ങളുമയി മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ എതിര്‍കക്ഷികളുടെ പ്രവര്‍ത്തകരെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെട്ടിപ്പടി തീരദേശത്തും വ്യാപക അക്രമമുണ്ടായിട്ടുണ്ട്. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ശ്രീനിഷ്, ജിതിന്, പ്രശാന്ത് ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സ്ത്രീകള്‍ക്കു നേരെയും അക്രമമുണ്ടായിട്ടുണ്ട്.
വള്ളിക്കുന്ന് അത്താണിക്കലില്‍ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും കല്ലേറ് നടത്തിയതിനാല്‍ അത്തണിക്കലിലെ മുഴുവന്‍ കടകളും അടച്ചു. സംഘര്‍ഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസ് മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന സീറ്റില്‍ ഇത്തവണ യുഡിഎഫ് വിജയിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
തിരൂര്‍ വെട്ടം പഞ്ചായത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി അക്രമിച്ചു. കുറ്റിപ്പുറത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണ്.
ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത് സിപിഎം അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സിപിഎമ്മിന്റെ ആഹ്ലാദ പ്രകടനത്തിനിടെ റോഡില്‍ നിന്ന ബിജെപി പ്രവര്‍ത്തകരെ രാവിലെ പ്രകേപനമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു. ആദ്യത്തെ പ്രശ്നത്തിന് ശേഷം സ്ഥിതിഗതികള്‍ ശാന്തമായതാണ് പക്ഷേ വീണ്ടും സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ആസൂത്രിതമായി നടത്തിയ ആക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു കമ്പിവടി,ബ്ലേഡ് തുടങ്ങിയ ആയുധങ്ങളുമായി നടത്തിയ ആ്രപമണത്തില് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. മൂന്ന് തവണ ആക്രമണം നടന്നു. പരിക്കേറ്റ ഹിന്ദുഐക്യവേദി താലൂക്ക് ട്രഷറര്‍ വി.എസ്.സത്യന്, എല്‍.ആര്.ഹരികുമാര്‍, എ.ആര്.ജിഷ്ണു, സുജിത്ത്, ഗിരീഷ്, കെ.കുട്ടന്, ഹരിദാസ്, സന്തോഷ് എന്നിവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മഞ്ചേരിയില്‍ മുസ്ലീം ലീഗ് വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. അഹങ്കാരത്തിന് ജനം വോട്ടിലൂടെ മറുപടി നല്കിയപ്പോള് ആ ജനത്തിനെ അക്രമം കൊണ്ട് നേരിടാനാണ് ലീഗിന്റെ ശ്രമം. ലീഗിന് വോട്ട് കുറഞ്ഞ നഗരസഭ വാര്‍ഡുകളിലെ പൊതു മുതലുകള്‍ നശിപ്പിച്ചാണ് ലീഗുകാര്‍ ജനങ്ങളോട് പകരം വീട്ടിയത്. കുടിവെള്ള പൈപ്പും, തെരുവുവിളക്കുകളും വ്യാപകമായി നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: