തൃശൂര്‍: ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തത് മൂലം പ്രതിസന്ധിയില്‍. എല്ലായിടത്തും ബിജെപി നിര്‍ണ്ണായക ശക്തിയാണ്.
ഇരിങ്ങാലക്കുടയില്‍ ആകെയുള്ള 41 ഡിവിഷനില്‍ കഴിഞ്ഞ തവണ 29 സീറ്റ് നേടി ഭരണത്തിലെത്തിയ യുഡിഎഫിന് ഇത്തവണ 19 സീറ്റ് മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 19 സീറ്റും ബിജെപിക്ക് മൂന്നു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ഇരു മുന്നണികളെയും പിന്തുണയ്ക്കാതെ ബിജെപി പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയതോടെ മുന്നണികള്‍ വെട്ടിലായിരിക്കുകയാണ്.
ഗുരുവായൂരിലാകട്ടെ 43 സീറ്റില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 20, ബിജെപി1, കോണ്‍ഗ്രസ് വിമത 1 എന്നിങ്ങനെയാണ് കക്ഷിനില. വിമതയായി മത്സരിച്ചതിന് വി.എം.സുധീരന് പുറത്താക്കിയ പ്രൊഫ. പി.കെ.ശാന്തകുമാരിയെ വീണ്ടും തങ്ങളുടെ പാളയത്തില്‍ എത്തിച്ചാലും ഇരുമുന്നണികളും തുല്യമാകും. ഇവിടെ ഒരംഗമുള്ള ബിജെപിയുടെ നിലപാടായിരിക്കും ഭരണം ആര്‍ക്കെന്ന കാര്യം തീരുമാനിക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രണ്ട് മുന്നണികളെയും ബിജെപി പിന്തുണയക്കാന് സാധ്യതയില്ല. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ചാലക്കുടി നഗരസഭയില്‍ കേവല ഭൂരിപക്ഷം തികക്കാന്‍ സ്വതന്ത്രന്മാരായ രണ്ട് പേരെ സമീപിച്ച് എല്‍ഡിഎഫ് ഏകദേശ ധാരണയിലെത്തിയതായി പറയപ്പെടുന്നു.
അവരുടെ ആവശ്യങ്ങള്‍ പാര്‍ട്ടിയുമായി സംസാരിച്ച് ധാരണയിലായാല്‍ തീരുമാനം പ്രഖ്യാപ്പിക്കുമത്രെ. എന്നാല്‍ ഇതിലെ ഒരു സ്വതന്ത്രനായി ജയിച്ചിരിക്കുന്ന വ്യക്തിക്കെതിരെ നിരവധി സമരങ്ങള്‍ നടത്തിയിട്ടുള്ളതാണ് കഴിഞ്ഞ തവണ ഇടതുമുന്നണി. അവര്‍ ഉന്നയിക്കുന്നതെല്ലാം അംഗീകരിച്ചാല്‍ അത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാക്കും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം പിടിക്കുവാന്‍ എന്ത് വിട്ടു വീഴ്ചക്കും പാര്‍ട്ടി തയ്യാറാവുകയാണ്.
എന്നാല്‍ കൗണ്‍സിലില്‍ ബിജെപിയടെ തിരുമാനം നിര്‍ണ്ണായകമായിരിക്കും. എല്‍ഡിഎഫ് 17, യുഡിഎഫ് 16, 2 സ്വതന്ത്രര്‍, 1 ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. കുന്നംകുളത്ത് എറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ എല്‍ഡിഎഫ് 15 സീറ്റ് നേടി മുന്നിലാണെങ്കിലും 12 സീറ്റ് നേടിയ യുഡിഎഫിനോടൊപ്പം മൂന്ന് സീറ്റ് നേടിയ ആര്‍എംപി കൂടിയാല്‍ സീറ്റ് നില തുല്യമാകും. അപ്പോഴും ഏഴ് സീറ്റ് നേടിയ ബിജെപി തന്നെയായിരിക്കും കുന്നംകുളത്ത് നിര്‍ണ്ണായകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: