കിടങ്ങൂര്‍: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അനീഷ് വണ്ടാനത്ത് കരയണോ ചിരിക്കണോ എന്നറിയാതെ വിഷമിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി താമര അടയാളത്തില്‍ മത്സരിച്ച അനീഷ് ഇവിടെ വെറും ആറു വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എടുത്തുപറയത്തക്ക നേട്ടമൊന്നും ലഭിക്കാതിരുന്ന ബിജെപിക്ക് ഇത്തവണ ചെമ്പിളാവ് വാര്‍ഡില്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. അതിനു തെളിവാണ് അനീഷിനു ലഭിച്ച 297 വോട്ടുകള്‍. എതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ജയന് 303 വോട്ടുകളാണ് ലഭിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയം പ്രതീക്ഷിച്ചിരുന്ന അനീഷിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ വേദനയുണ്ട്. എങ്കിലും ബിജെപി ഈ വാര്‍ഡില്‍ ഇത്രയധികം വോട്ടുകള്‍ നേടിയതില്‍ അഭിമാനവും സന്തോഷവുമാണുള്ളത്. അനീഷിന് ഇത് കന്നിയങ്കമായിരുന്നു. ദേശിയപാര്ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ചതിലും ബിജെപിക്ക് ഇത്രയധികം സീറ്റുനേടിക്കൊടുത്തതിലും അനീഷിന് അഭിമാനമാണുള്ളതെന്ന് ജന്മഭൂമിയോട് പറഞ്ഞു. അനീഷിനോടൊപ്പം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരും ഇതോടെ സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: