പാട്ന: സിപിഎമ്മും സിപിഐയും സിപിഐ എംഎല് പോലുള്ള ഇടതുതീവ്ര സംഘടനകളുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സഖ്യം നൂറിലേറെ സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും സിപിഐക്കും സിപിഎമ്മിനും ഒന്നും ലഭിച്ചില്ല. ഒട്ടുമിക്കയിടങ്ങളിലും കെട്ടിവച്ച കാശുപോയി.
കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റുപോലും ഇക്കുറി നഷ്ടപ്പെട്ടു. സിപിഐ എംഎല്ന് രണ്ടു സീറ്റുകള്‍ ലഭിച്ചു.
മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലീമീന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി സീമാഞ്ചലിലെ ആറു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നുവെങ്കിലും ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: