കഴക്കൂട്ടം: തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് പബഌക് സ്കൂളില്‍ നടന്ന ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് സഹോദയ കലോത്സവത്തില്‍ (തരംഗ്) സരസ്വതി വിദ്യാലയം ഓവറോള്‍ ചാമ്പ്യഷിപ്പ് നേടി. നാലുപോയിന്റ് നഷ്ടത്തില്‍ ബ്ലൂമൗണ്ട് പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സരസ്വതി വിദ്യാലയത്തിന് 702 ഉം, ബ്ലൂമൗണ്ടിന് 698 ഉം ആക്കുളം എംജിഎം സെന്‍ട്രല്‍ പബ്ലിക് സ്കൂളിന് 590 പോയിന്റുകളുമാണ് ലഭിച്ചത്. മൂന്നും നാലും ക്ലാസുകളുള്‍പ്പെട്ട ഒന്നാവിഭാഗത്തിലും എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളുള്‍പ്പെട്ട മൂന്നാം കാറ്റഗറിയിലും ബ്ലൂമൗണ്ടാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. സരസ്വതി വിദ്യാലയം ചെയര്മാന് ജി. രാജമോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനേജുമെന്റ് പ്രതിനിധി അനന്തുവിജയന്, പ്രിന്‍സിപ്പല്‍ ജയ്മോന്ജോയി, ഷീലാ, ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസം നടന്ന പരിപാടിയില്‍ ജില്ലയിലെ 15 ഓളം സിബിഎസ്ഇ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: