വെള്ളറട: ഗുരുമന്ദിരത്തിന്റെ വാതില്‍ എറിഞ്ഞുടച്ച നിലയില്‍. പാലിയോട് ജംഗ്ഷനടുത്ത് പേരിമ്പക്കോണം കാവില്‍ ഗുരുമന്ദിരത്തിന്റെ വാതിലിന്റെ ചില്ലാണ് കഴിഞ്ഞ ദിവസം അജ്ഞാതര്‍ എറിഞ്ഞുടച്ചത്.
രാവിലെ ഗുരുമന്ദിരത്തില്‍ വിളക്ക് കത്തിക്കാനെത്തിയ കുട്ടിയാണ് ആദ്യസംഭവം കണ്ടത്. ബിജെപി എസ്എന്‍ഡിപി സഖ്യത്തില്‍ ദേഷ്യം പൂണ്ട സിപിഎമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി നേതാക്കളായ ചൂഴാല്‍ നിര്‍മ്മലന്‍, എ.പി. വിനോദ്, കൃഷ്ണന്‍കുട്ടി, ലാല്‍കുമാര്‍, രാജേന്ദ്രബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യംഗം കെ. പ്രഭാകരന്, ബിജെപി നേതാക്കളായ നാറാണി സുധാകരന്, അഭിലരാഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. നിരവധി പേര് ഉപരോധത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: