കൊച്ചി: വി ആര് കെ സില്‍ക്സ് എറണാകുളം കലാനികേതന് മാളിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ പ്രവര്‍ത്തനമാരംഭിച്ചു നടി ഹണി റോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2,000 രൂപാ മുതല്‍ 2 ലക്ഷം രൂപ വരെയുള്ള വൈവിദ്ധ്യമാര്‍ന്ന പട്ടുസാരികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ഇവിടെയുള്ളത്. കേരളം, ആന്ധ്രാപ്രദേശ്, തെലുങ്കാനാ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വിപുലമായ ഉപഭോക്തൃനിര വി ആര് കെ സില്‍ക്സ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ചെറുകിട വില്പനക്കാരും വിവാഹപാര്‍ട്ടികളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ആര് കെ സില്‍ക്സ് എറണാകുളത്തു പ്രവര്ത്തനമാരംഭിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: