പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ കേവല ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിക്കില്ല. പ്രസിഡന്റ് പദവി പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ളതാണ് . യുഡിഎഫില്‍ നിന്നും ഈ വിഭാഗത്തില്‍പെട്ട ആരുംതന്നെ വിജയിച്ചിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പട്ടികജാതി വനിതാ സംവരണ വാര്‍ഡില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപിയിലെ ടി.സുധയും പട്ടികജാതി വിഭാഗത്തില്‍പെട്ടതാണ്. കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇവരിലാരെങ്കിലുമാണ് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പട്ടികജാതി വനിതാ സംവരണ വാര്‍ഡിന് പുറമേ ഏഴാം വാര്‍ഡിലും യുഡിഎഫ് വനിതയെ മത്സരിപ്പിച്ചിരുന്നെങ്കിലും രണ്ടിടത്തും പരാജയപ്പെടുകയായിരുന്നു. ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലേഖ രണ്ട് വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജില്ലയില്‍ പട്ടികജാതി വനിതകള്‍ക്കായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ള മറ്റ് രണ്ട് പഞ്ചായത്തുകളായ കോന്നിയിലും പെരുനാട്ടിലും യുഡിഎഫിനാണ് ഭരണം. അവിടെ രണ്ടിടത്തും ഈ വിഭാഗത്തില്‍പെട്ട വനിതകള്‍ വിജയിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: