കൊച്ചി: യൂബര്‍ ഇന്ത്യ ഒരു ലക്ഷത്തിലേറെ വിമുക്തഭടന്മാര്ക്ക് ഡ്രൈവര്‍ തസ്തികയില്‍ ജോലി നല്‍കും. ഇത് സംബന്ധിച്ച് യൂബര്‍ ടാക്സീസും പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനും തമ്മില്‍ കരാറായി. സ്വകാര്യ മേഖലയില്‍ വിമുക്ത ഭടന്മാര്ക്ക് തൊഴില്‍ തരപ്പെടുത്തികൊടുക്കുന്ന സേവനമാണ് ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്ഗനൈസേഷന് നിര്‍വഹിച്ചു വരുന്നത്.
ഓര്ഗനൈസേഷന് നിര്‍ദേശിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ് യൂബര്‍ തൊഴില്‍ നല്‍കുകയെന്ന് യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന് പറഞ്ഞു. നമ്മുടെ സേനാനികള്‍ ഏറ്റവും പ്രഗത്ഭരും സമര്‍പ്പണ മനോഭവമുള്ളവരുമാണെന്ന വസ്തുത കണക്കിലെടുത്താണ് വിമുക്തഭടന്മാര്ക്ക് യൂബര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ജെയിന് വ്യക്തമാക്കി. യൂബറില്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് വിമുക്തഭടന്മാര് സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്ഗനൈസേഷന് മാനേജിങ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ദീപക് സാപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: