കൊച്ചി: കേരളത്തിലെ പാചകവാതകക്ഷാമം പരിഹരിക്കുന്നതില്‍ വാതക പൈപ്പ്ലൈന് നിര്‍ണായക പങ്കുവഹിക്കുമെന്ന് ഗെയില്‍. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പാചകവാതകം സദാസമയവും പൈപ്പ്ലൈന് വഴി ലഭ്യമായിരിക്കുമെന്നതിനാല്‍ സിലിണ്ടറുകള്‍ക്കായുള്ള അനന്തമായ കാത്തിരിപ്പും അതിനായുള്ള പണച്ചെലവും കുറയ്ക്കാമെന്ന് ഗെയില്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
രാജ്യമാകെ 10 ലക്ഷത്തോളം വീടുകളിലെ അടുപ്പുകളില്‍ പൈപ്പ്ലൈന് വഴിയുള്ള പ്രകൃതി വാതകമാണ് എത്തുന്നത്. എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയെക്കാള്‍ വിലകുറഞ്ഞതാണ് പ്രകൃതി വാതകം. ഇപ്പോള്‍ ലഭ്യമാകുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന് 720 രൂപയാണ് വിലയെങ്കില്‍ പൈപ്പ്ലൈന് യാഥാര്‍ഥ്യമായാല്‍ സിറ്റി ഗ്യാസ് വഴി ലഭിക്കുന്ന പാചക വാതകത്തിന് ഇതേ അളവിന് 420 രൂപ മാത്രം മതിയാകും. ടാങ്കര്‍ അപകടങ്ങള്‍, സിലിണ്ടര്‍ അപകടങ്ങള്‍, എല്‍പിജി ക്ഷാമം തുടങ്ങിയവ ഒഴിവാക്കുന്നതിന് ഗ്യാസ് പൈപ്പ്ലൈന് അത്യന്താപേക്ഷിതമാണെന്നും ഗെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇതിനകം കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് 43 കിലോമീറ്റര്‍ ദൂരം വാതക പൈപ്പ്ലൈന് ഇട്ടുകഴിഞ്ഞു. ഈ പൈപ്പ്ലൈന് വഴി കൊച്ചി നഗരത്തില്‍ ഗാര്‍ഹിക വാതക കണക്ഷന് നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിക്ക് സംസ്ഥാന മന്ത്രിസഭ ഏതാനും ദിവസം മുന്‍പ് അനുമതി നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് നഗരത്തിലെ 42,000 കുടുംബങ്ങള്‍ക്ക് ഇതുവഴി ഇടതടവില്ലാത്ത ഹരിതവാതകം എത്തിക്കാന്‍ സാധിക്കും. പൈപ്പ്ലൈന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റിടങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: