ചെങ്ങന്നൂര്‍: നഗരസഭയ്ക്കൊപ്പം ഗ്രാമപഞ്ചായത്തുകളിലും താമര വിരിച്ച് ബിജെപിയുടെ തേരോട്ടം. നിലവില്‍ അംഗങ്ങള്‍ ഇല്ലാത്ത പഞ്ചായത്തില്‍പോലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒന്നിലധികം അംഗങ്ങളെ സൃഷ്ടിക്കാന്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞു. തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബിജെപി ചരിത്ര വിജയം നേടി അധികാരത്തിലേക്ക്.
തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബിജെപി ചരിത്ര വിജയം നേടി. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി-ആറ്,യുഡിഎഫ്-അഞ്ച്,എല്‍ഡിഎഫ്-രണ്ട് എന്നതാണ് കക്ഷിനില. നാല്, അഞ്ച് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. കേവലം ആറ് വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ഭരണത്തെ കക്ഷിനില-ബിജെപി-അഞ്ച്, യുഡിഎഫ്-ഏഴ്, എല്‍ഡിഎഫ്-മൂന്ന് എന്നിങ്ങനെയായിരുന്നു.
ബിജെപിയില്‍ നിന്നും എസ്.രഞ്ജിത്ത്(ഒന്ന്), ടി.ഗോപി(രണ്ട്), ജലജടീച്ചര്‍ (ഏഴ്), മനോജ്കുമാര്‍(എട്ട്), രശ്മി സുഭാഷ്(12), പുഷ്പാംഗദന്(13) എന്നിവരാണ് വിജയിച്ചത്.
തിരുവന്‍വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്-ശ്രീകലാരമേശ് വിജയിച്ചു. (ബിജെപി-2517), നിഷാ വെണ്ണുവള്ളിയില്(യുഡിഎഫ്-2320).
ബിജെപിയെ ഭരണത്തിലെത്തിക്കാതിരിക്കാന് ഇരുമുന്നണികളും നീക്കവും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിലവിലെ ബിജെപിയുടെ അംഗങ്ങളുടെ എണ്ണം അഞ്ചായിരുന്നെങ്കില്‍ ഇത്തവണ ആറാക്കി ഉയര്‍ത്തി ശക്തമായ മത്സരമാണ് കാഴ്ച്ചവെച്ചത്. യുഡിഎഫിനാണ് ഇവിടെ കോട്ടം സംഭവിച്ചിട്ടുള്ളത്. ഏഴ് സീറ്റ് ഉണ്ടായിരുന്ന ഇവര്‍ക്ക് അഞ്ച് സീറ്റ് മാത്രമാണ് നേടാനായത്. എല്‍ഡിഎഫിന് ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനും സാധിച്ചു.
മൂന്നാം വാര്‍ഡില്‍ മത്സരിച്ച യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സാലമ്മ എബ്രഹാം മൂന്നാം സ്ഥാനാത്തേക്കാണ് പിന്തള്ളപ്പെട്ടത്. 13-ാം വാര്‍ഡില്‍ മത്സരിച്ച വനവാതുക്കര ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്തംഗവും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.പി. സാവത്രിയമ്മയെ 146 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി മോഹനന് വല്ല്യവീട്ടില്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണത്തെ കക്ഷി നില ബിജെപി-അഞ്ച്, എല്‍ഡിഎഫ്-ഒന്ന്, യുഡിഎഫ്-ഏഴ്. നിലവില്‍ – ബിജെപി-ആറ്, എല്‍ഡിഎഫ്- രണ്ട്, യുഡിഎഫ്-അഞ്ച്, എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: