വ്യാവഹാരിക ലോകജീവിതത്തില്‍ പുണ്യപാപങ്ങളുണ്ട്. അരുതെന്ന് ഉള്ളില്‍നിന്നും വിലക്കപ്പെട്ടത് ആചരിക്കുമ്പോഴുള്ള അപരാധം ഹേതുവായി പാപവും കര്ത്തവ്യാചരണത്തിന്റെതായ പുണ്യവും.
യഥാകാലം വിചാരം ചെയ്ത് പുണ്യപാപങ്ങളെ അറിഞ്ഞ് പുണ്യമാചരിക്കുകയും പാപം ഒഴിവാക്കുകയും കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യം നിര്‍വഹിക്കാതെ വയസ്സുകാലത്ത് ആസന്നമരണനായി കഴിയുമ്പോള്‍ തിരിഞ്ഞുനോക്കി ഞാന്‍ അന്നത് ചെയ്തില്ലല്ലോ, അപ്രകാരമൊക്കെ പാപം ചെയ്തുപോയല്ലോ എന്നു പശ്ചാത്തപിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതുകൊണ്ട് ധര്മമര്യാദകളെ മനസ്സിലാക്കി കഴിയുക. യഥാകാലം സത്കര്‍മങ്ങള്‍ ചെയ്യുക.
പുണ്യ-പാപങ്ങളെല്ലാം തീര്‍ത്തും വ്യാവഹാരികവും ആപേക്ഷികവുമാണ്.
നിരപേക്ഷമായി പുണ്യവുമില്ല, പാപവുമില്ല. അതുകൊണ്ടുതന്നെ ദ്വന്ദ്വാതീതനായ വിജ്ഞാനിക്ക് ഇവ രണ്ടുമില്ല. ആ സ്ഥിതിയില്‍ ഭയവുമില്ല. ആനന്ദാപസ്ഥിതിയാണത്. ഈ അവസ്ഥയിലേക്കുയരാന്‍ ഏവരും അധികാരികളാണെന്നറിയണം.
എറണാകുളം കരയോഗത്തില്‍ നടന്ന ഉപനിഷത് വിചാരയജ്ഞത്തില്‍ തൈത്തിരീയോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: