പൊന്‍കുന്നം: ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് ചരിത്ര വിജയം. ചിറക്കടവ് പഞ്ചായത്തിലാണ് സീറ്റുകള്‍ ഏറെ നേടി ബിജെപി മുന്നേറ്റം കുറിച്ചത്. 20 അംഗ പഞ്ചായത്തില്‍ 6 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഇവിടെ നഷ്ടമായത് സിപിഎമ്മിന്റെ മേല്‍ക്കോയ്മ. ഇവിടെ എല്‍ഡിഎഫിന് 9 വാര്‍ഡുകളാണ് വിജയിക്കാനായത്. യുഡിഎഫിനും എല്‍ഡിഎഫിനും ഓരോ വാര്‍ഡിന്റെ നഷ്ടം സംഭവിച്ചു. മുന്‍പത്തേതില്‍ നിന്നും ബിജെപി 2 വാര്‍ഡുകള്‍ കൂടുതല്‍ നേടി.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്, സുബിത ബിനോയ്, സോമ അനീഷ്, രാജി ടീച്ചര്‍, വൈശാഖ് എസ്. നായര്‍, ഉഷാ ശ്രീകുമാര്‍ എന്നിവരാണ് വിജയിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന മൂന്നാം വാര്‍ഡ് ഭുരിപക്ഷം ഉയര്‍ത്തി ബിജെപിയുടെ മണിരാജു വിജയിച്ചു. മറ്റുള്ള വാര്‍ഡുകളിലും ബിജെപി നിര്‍ണ്ണായക ശക്തിയായി. എലിക്കുളം പഞ്ചായത്തില്‍ 2 വാര്‍ഡുകള്‍ നേടി ബിജെപി ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്ന കക്ഷിയായി. മുമ്പ് ഒരു വാര്‍ഡാണ് ബിജെപിക്കുണ്ടായിരുന്നത്. ശ്രീജ സരീഷ്കുമാര്‍, അഖില്‍കുമാര്‍ തങ്കപ്പന് എന്നിവരാണ് വിജയിച്ചത്.
മുമ്പ് മൂന്ന് വാര്‍ഡുകളില്‍ മെമ്പര്‍മാരുണ്ടായിരുന്ന പള്ളിക്കത്തോട് പഞ്ചായത്തില്‍ ഇത്തവണ 5 വാര്‍ഡുകള്‍ നേടി ബിജെപി മുന്നേറ്റം കുറിച്ചു. മറ്റ് വാര്‍ഡുകളിലെല്ലാം വോട്ടുകളുടെ വര്‍ദ്ധനയില്‍ ബിജെപിയാണ് മുമ്പില്‍. വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകളും ഭൂരിപക്ഷം ഉയര്‍ത്തി നിലനിര്‍ത്തി. വി.എന്‍. മനോജ്, ലീലാമണി ബാലചന്ദ്രന് എന്നിവരാണ് വിജയിച്ചത്. വാഴൂര്‍ ബ്ലോക്കിലെ ചെറുവള്ളി ഡിവിഷനില്‍ ബിജെപിയുടെ ജയടീച്ചര്‍ വിജയിച്ചു. യുഡിഎഫില്‍ നിന്നാണ് ഈ ഡിവിഷന് ബിജെപി പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: