പാനൂര്‍: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഉജ്ജ്വല മുന്നേറ്റം. 3 സീറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപി പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമാകും. 16-ാം വാര്‍ഡായ കൈവേലിക്കലില്‍ നിന്നും ബിജെപിയിലെ എ.കെ.സനില എല്‍ഡിഎഫിലെ ശൈഷജയെ 3 വോട്ടിന് പരാജയപ്പെടുത്തി. ജയപരാജയങ്ങള്‍ ഏറെ സങ്കീര്‍ണ്ണമായ വാര്‍ഡില്‍ ബിജെപി അവസാനലാപ്പില്‍ വിജയം കണ്ടു. യുഡിഎഫ് 272 വോട്ടു നേടിയപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി 25 വോട്ടും കരസ്ഥമാക്കി. 17-ാം വാര്‍ഡായ ഈസ്റ്റ് കൂറ്റേരിയില്‍ ബിജെപിയിലെ കെപി.സുജാത 421 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ശാന്ത 392വോട്ടും നേടി. 29 വോട്ടിനാണ് ശക്തമായ മത്സരത്തില്‍ ബിജെപി ഇവിടെ വിജയംവരിച്ചത്. യുഡിഎഫിലെ കെ.ബീന 290 വോട്ടുകള്‍ നേടി. 18-ാംവാര്‍ഡായ മരുന്നന്‍പൊയിലില്‍ നടന്ന മത്സരത്തില്‍ ബിജെപി മിന്നുംജയമാണ് നേടിയത്.ബിജെപിയിലെ കെ.സുജാത യുഡിഎഫിലെ ചന്ദ്രിവണ്ണാട്ടിനെ 282 വോട്ടിനാണ്് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി 575 വോട്ടു നേടിയപ്പോള്‍ യഥാക്രമം യുഡിഎഫ് 293, എല്‍ഡിഎഫ് 79 വോട്ടും കരസ്ഥമാക്കി. കഴിഞ്ഞ തവണ ബിജെപിക്ക് ഒരു സീറ്റായിരുന്നു ഉണ്ടായിരുന്നത്. 21 അംഗങ്ങളുളള ഭരണസമിതിയില്‍ യുഡിഎഫ് 12 സീറ്റ് നേടി ഭരണം നിലനിര്‍ത്തി. 6 സീറ്റ് എല്‍ഡിഫ് നേടി.ബിജെപി ജയിച്ച വാര്‍ഡുകളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുസ്ലീംലീഗ് നേതൃത്വം വോട്ടുകള്‍ മറിച്ചിരുന്നു. എന്നാല്‍ എല്ലാ കടമ്പകളും കടന്ന് ബിജെപി ധാര്‍മ്മികവിജയം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: