0നെടുമങ്ങാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നഗരസഭയില്‍ 33 സീറ്റില്‍ മത്സരിച്ച ബിജെപി 4 വാര്‍ഡുകള്‍ പിടിച്ചു. കഴിഞ്ഞതവണ രണ്ട് സീറ്റാണ് ഉണ്ടായിരുന്നത്. കല്ലുവരമ്പ്, മണക്കോട്, വാണ്ട, മുഖവൂര്‍ എന്നിവാര്‍ഡുകളിലാണ് സീറ്റ് ലഭിച്ചത്. ഉളിയൂര്‍, പതിനാറാംകല്ല്, കണ്ണാറംകോട്, മഞ്ച, പരിയാരം, പൂവത്തൂര്‍, സന്നഗര്‍ എന്നീ 7 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തെത്തി.
കല്ലുവരമ്പില്‍ എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ എസ്. ലളിതാംബികയെ 17 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി 263 വോട്ട് നേടി ബിജെപി സ്ഥാനാര്‍ത്ഥി ബി.ഗീത വിജയിച്ചു.
ആകെ വോട്ടര്‍മാര്‍ 1054. പോള്‍ചെയ്തത് 820. മണക്കോട് വാര്‍ഡില്‍ ആകെ വോട്ടര്‍മാര്‍ 1321. പോള്‍ ചെയ്തത് 994. എതിര്‍സ്ഥാനാര്‍ഥി സിപിഐയിലെ ജിജി സി.എല്ലിനെ 63 വോട്ടിന് പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി വിനോദിനി 412 വോട്ട് നേടി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാണ്ടയില്‍ ബിജെപി ഇക്കുറിയും വെന്നികൊടി പാറിച്ചു. 102 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ഥി സിപിഐയിലെ സിന്ധുവിനോദിനെ തോല്പിച്ച് സീറ്റ് നിലനിര്‍ത്തിയത്.
584 വോട്ട് ബിജെപി നേടിയപ്പോള്‍ 482 വോട്ട് സിപിഐക്കും 140 വോട്ട് ജനതാദള്‍ യുവും നേടി. ആകെ വോട്ടര്‍മാര്‍ 1520. പോള്‍ ചെയ്തത് 1195. സമീപ വാര്‍ഡായ മുഖവൂരിലും ബിജെപി വന്‍വിജയമാണ് കൈവരിച്ചത്. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ. രാധികയെ 178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി സംഗീതാരാജേഷ് പരാജയപ്പെടുത്തിയത്.
480 വോട്ട് ബിജെപി നേടിയപ്പോള്‍ 302 വോട്ട് കോണ്‍ഗ്രസിലെ രാധികയും 302 വോട്ട് സിപിഐയിലെ പത്മകുമാരിയും നേടി. ആകെ വോട്ടര്‍മാര്‍ 1329. പോള്‍ചെയ്തത് 1038.
പ്രതികരിക്കാൻ ഇവിടെ എഴുതുക: