പെരുമ്പാവൂര്‍: മൂന്നിരട്ടിവിജയം പെരുമ്പാവൂരിന്. പെരുമ്പാവൂരില്‍ ബിജെപിക്കുണ്ടായിരുന്ന സീറ്റ് നിലനിര്‍ത്തിക്കൊണ്ട് രണ്ട്സീറ്റുകള്കൂടി പിടിച്ചെടുത്ത് ബിജെപി കരുത്തുക്കാട്ടി. നിലവിലുണ്ടായിരുന്ന സീറ്റില്‍ ഓമനസുബ്രമണ്യന് (വാര്‍ഡ്-14) വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യുഡിഎഫില്‍നിന്നാണ് രണ്ട്സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തത്. 5-ല്‍ പി. മനോഹരനും 10-ല്‍ ലിഷരാജേഷുമാണ് ബിജെപിക്കുവേണ്ടി തിളക്കമാര്‍ന്ന വിജയം നേടിയത്. 27 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 13 സീറ്റും മറ്റു കക്ഷികള്‍ക്ക് 14 സീറ്റുമാണുള്ളത്. രണ്ടിടത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. കൂവപ്പടി പഞ്ചായത്തില്‍ മൂന്ന് സീറ്റുകളും മുടക്കുഴ , അശമന്നൂര്‍ പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളും ബിജെപി നേടി. പെരുമ്പാവൂര്‍ മണ്ഡലത്തിലാകെ ബിജെപിക്കുണ്ടായിരുന്ന രണ്ട്സീറ്റുകളില്നിന്നും നാലിരട്ടിയിലേക്കാണ് കുതിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: