ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ബിജെപി ഇരുമുന്നണികളെയും അമ്പരപ്പിച്ച വിജയം നേടി. നാലു സീറ്റുകളാണ് ബിജെപി ഇത്തവണ നഗരത്തില്‍ സ്വന്തമാക്കിയത്. സിപിഎമ്മിനും കോണ്‍ഗ്രസിനും സിപിഐയ്ക്കും സീറ്റുകള്‍ കുറഞ്ഞപ്പോള്‍ ദേശീയ കക്ഷികളില്‍ ബിജെപി മാത്രമാണ് മുന്നേറിയത്. നഗരഭരണം നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് കരസ്ഥമാക്കി. ആകെ 52 അംഗ കൗണ്‍സിലില്‍ 26 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. ബിജെപി 4, പിഡിപി 2, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചതും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ്. ഏറ്റവും കുറവ് ഭൂരിപക്ഷം സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കാണ്. ബിജെപിയുടെ എഎന്‍പുരം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആര്. ഹരി 1075 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹരിക്ക് 1660 വോട്ടും കോണ്‍ഗ്രസിലെ സഞ്ജീവ് ഭട്ടിന് 595 വോട്ടുകളുമാണ് ലഭിച്ചത്.
പൂന്തോപ്പു വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി ആര്. ഷീബയ്ക്കാണ് ഏറ്റവും കുറവ് വോട്ടുകളുടെ ഭൂരിപക്ഷം. 12 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷീബ ജയിച്ചത്. ഷീബയ്ക്ക് 949 വോട്ടുകളും എതിര്‍സ്ഥാനാര്‍ത്ഥി സരസ്വതിക്ക് 937 വോട്ടുകളുമാണ് ലഭിച്ചത്. കളര്‍കോട് വാര്‍ഡില്‍ ബിജെപിയുടെ സലിലകുമാരി ടീച്ചര്‍ 19 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 512 വോട്ടുകളും ഇടതു സ്വതന്ത്ര പ്രീതാകുമാരിക്ക് 493 വോട്ടുകളും ലഭിച്ചു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍വ്വതി സംഗീത് 29 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. പാര്‍വ്വതിക്ക് 631 വോട്ടുകളും തൊട്ടടുത്ത സ്ഥാനാര്‍ത്ഥി വി.ആര്. ഷൈലജയ്ക്ക് 602 വോട്ടുകളും ലഭിച്ചു.
ബിജെപിയുടെ മുല്ലയ്ക്കല് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി റാണി രാമകൃഷ്ണന് 196 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റാണിക്ക് 641 വോട്ടുകളും തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സതീദേവിക്ക് 445 വോട്ടുകളുമാണ് ലഭിച്ചത്.
ആറുവാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. അവലൂക്കുന്ന്, ഇരവുകാട്, കറുകയില്‍, നെഹ്റുട്രോഫി, പഴവീട്, തോണ്ടന്‍കുളങ്ങര എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ പഴവീട് വാര്‍ഡില്‍ നേരിയ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. മൂന്നുസീറ്റുകള്‍ വരെ ലഭിച്ചതാണ് ഇതുവരെയുള്ള ബിജെപിയുടെ വലിയ നേട്ടം. ഇത്തവണ നാലിടത്ത് ജയിക്കാനും ആറിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും സാധിച്ചത് ഇടതു വലതു മുന്നണികളുടെ വര്‍ഗ്ഗീയ പ്രീണനത്തിനുള്ള തിരിച്ചടിയായിരിക്കുകയാണ്.
വിവിധ വാര്‍ഡുകളില്‍ വിജയിച്ചവര്‍. ആലിശേരി- നബീസ അക്ബര്‍ (എല്‍ഡിഫ്), ആറാട്ടുവഴി- ബീന (എല്‍ഡിഎഫ്), ആശ്രമം -എം.ആര്. പ്രേം (എല്‍ഡിഎഫ്), അവലൂക്കുന്ന്- ജി. മനോജ്കുമാര്‍ (യുഡിഎഫ്), ബീച്ച്- മോളി ജേക്കബ് (യുഡിഎഫ്), ചാത്തനാട്- റമീസത്ത് (എല്‍ഡിഎഫ്), സിവില്‍ സ്റ്റേഷന്- എ.എം. നൗഫല്‍ (യുഡിഎഫ്), ജില്ലാകോടതി- ബി. മെഹബൂബ് (യുഡിഎഫ്), ഇരവുകാട്- സൗമ്യരാജ് (എല്‍ഡിഎഫ്), ഗുരുമന്ദിരം- ബഷീര്‍ കോയാപറമ്പില്‍ (യുഡിഎഫ്), ഹൗസിങ് കോളനി- സജേഷ് (യുഡിഎഫ്), കൈതവന- പ്രസന്ന ചിത്രകുമാര്‍(എല്‍ഡിഎഫ്), കളപ്പുര- രാജു താന്നിക്കല്‍ (യുഡിഎഫ്), കാളാത്ത്- പ്രഭാ വിജയന് (എല്‍ഡിഎഫ്), കാഞ്ഞിരംചിറ- ബേബി ലൂയിസ് (യുഡിഎഫ്), കരളകം- ആര്. ആര്. ജോഷിരാജ് (യുഡിഎഫ്), കറുകയില്‍- പി.എം. ശാലിനി (എല്‍ഡിഎഫ്), കിടങ്ങാംപറമ്പ്- ലത (യുഡിഎഫ്), കൊമ്മാടി- പ്രവീണ്‍ (എല്‍ഡിഎഫ്), കുതിരപ്പന്തി- ഇല്ലിക്കല്‍കുഞ്ഞുമോന്‍ (യുഡിഎഫ്), ലജനത്ത്- സജീന (പിഡിപി), മംഗലം- ജോസ് ചെല്ലപ്പന് (സ്വതന്ത്രന്), മന്നത്ത്- എ.എ. റസാക്ക് (യുഡിഎഫ്), മുല്ലാത്തുവളപ്പ്- സജീനാമോള് (പിഡിപി), മുനിസിപ്പല്‍ ഓഫീസ്- കവിത (എല്‍ഡിഎഫ്), മുനിസിപ്പല്‍ സ്റ്റേഡിയം- ശ്രീജിത്ര (എല്‍ഡിഎഫ്), നെഹ്റുട്രോഫി- സലിംകുമാര്‍ (എല്‍ഡിഎഫ്), പാലസ്- ഷോളി (യുഡിഎഫ്), പള്ളാത്തുരുത്തി- ഡി. ലക്ഷ്മണന് (എല്‍ഡിഎഫ്), പഴവീട്- ഷീലാമോഹന്‍ (എല്‍ഡിഎഫ്), പവര്‍ഹൗസ്- എം.കെ. നിസാര്‍ (യുഡിഎഫ്), പുന്നമട- കെ.എ.സാബു (യുഡിഎഫ്), റെയില്‍വേ സ്റ്റേഷന്- മനോജ് (യുഡിഎഫ്), സനാതനപുരം- വിജയകുമാര്‍ (എല്‍ഡിഎഫ്), സീവ്യൂ- കരോളിന് ടീച്ചര്‍ (യുഡിഎഫ്), തത്തംപള്ളി- തോമസ് ജോസഫ് (യുഡിഎഫ്), തിരുമല- ജയപ്രസാദ് (എല്‍ഡിഎഫ്), തിരുവമ്പാടി- ജ്യോതിമോള്‍- (യുഡിഎഫ്), തോണ്ടന്‍കുളങ്ങര- കെ. ബാബു (എല്‍ഡിഎഫ്), തുമ്പോളി- കെ.ജെ. നിഷാദ് (യുഡിഎഫ്), വാടക്കനാല്‍- പ്രദീപ്കുമാര്‍ (യുഡിഎഫ്), വാടക്കല്‍- ജോണ്‍ ബ്രിട്ടോ യുഡിഎഫ്), വലിയമരം- സീനത്ത് ബീവി (യുഡിഎഫ്), വലിയകുളം- റഹ്നാമോള് (എല്‍ഡിഎഫ്), വട്ടയാല്‍- ലൈലാബീവി (യുഡിഎഫ്), വഴിച്ചേരി- ബിന്ദു തോമസ് (യുഡിഎഫ്), സക്കറിയ ബസാര്‍- കെ. ബീന (യുഡിഎഫ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: