ബാലതാരമായി തിളങ്ങിയ ബേബി ശ്യാമിലി നായികയായെത്തുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ റിഷി ശിവകുമാര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
90 കളിലെ പ്രണയം പുനരാവിഷ്കരിക്കുകയാണ് ഈ ചിത്രത്തില്‍. അനിയത്തിപ്രാവ് എന്ന പ്രണയചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന് ആ ചിത്രത്തില്‍ ജോഡിയായിരുന്നത് ശ്യാമിലിയുടെ ചേച്ചി ശാലിനിയായിരുന്നു.
മനോജ് കെ.ജയന്, മിയ ജോര്‍ജ്, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, സൈജു കുറുപ്, രേവതി ശിവകുമാര്‍, മുത്തുമണി, സുധീര്‍ കരമന, അനീഷ് ജി. മേനോന്, ചെമ്പില്‍ അശോകന്, കലാഭവന്‍ ഹനീഷ്, സീമ.ജി. നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ആണ് വള്ളീം തെറ്റി പുള്ളീം തെറ്റി നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: