ബിജുമേനോനെ നായകനാക്കി രാജേഷ് നായര്‍ ഒരുക്കുന്ന സാള്‍ട്ട് മാംഗോ ട്രീ പ്രദര്‍ശനത്തിനൊരുങ്ങി. ലക്ഷ്മി ചന്ദ്രമൗലിയാണ് ചിത്രത്തില്‍ നായിക. വിനോദാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സുഹാസിനി, ഇന്ദ്രന്‍സ്, സുനില്‍ സുഗത, സുധീര്‍ കരമന, സൈജു കുറുപ്പ്, രാഘവന്, കോട്ടയം പ്രദീപ്, കണാരന് ഹരീഷ്, വിജയ് മേനോന്, മാസ്റ്റര്‍ വര്ക്കിച്ചന്, സരയു, മഞ്ജു സതീഷ്, ലക്ഷ്മി മേനോന്, അംബിക മോഹന്‍, മഞ്ജുഷ, പാര്‍വതി, എലിസബത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 1000 ലൈറ്റ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അബീഷ് വി.പി, റോഷന് ചിറ്റൂര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവര്‍ ചേര്‍ന്നാണ് സാള്‍ട്ട് മാംഗോ ട്രീ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: