ന്യൂദല്‍ഹി: ജമ്മുകാശ്മീരിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും .റംബാന്‍ ജില്ലയിലെ ബാഗ്ലിഹാര്‍ ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത പദ്ധതികളും ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഉധംപൂര്‍-ബനിഹല്‍ നാലുവരിപ്പാതയും അമര്‍നാഥ് ഭഗത് നൈപുണ്യവികസന ഇന്‍സ്റ്റിറ്റിയൂട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ശ്രീനഗറില്‍ ഒരുലക്ഷം പേര് പങ്കെടുക്കുന്ന ബിജെപി-പിഡിപി റാലിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീനഗറിന്റെ പുനര്‍നിര്‍മ്മാണത്തിനായി 92,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാശ്മീര്‍ നയത്തിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്ത് മുഹമ്മദ് സെയ്ദ്, ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് അടക്കമുള്ള പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1മണിക്ക് നടക്കുന്ന റാലിക്ക് ശേഷമാണ വൈദ്യുത പദ്ധതികളുടെ ഉദ്ഘാടനം.
പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലത്തിന് 200 മീറ്റര്‍ മാറി ഹൂറിയത് നേതാവ് സയിദ് അലിഷാ ഗിലാനിയും റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് താഴ്വരയില് സംഘര്‍ഷ സ്ഥിതി ഉടലെടുത്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇതിനകം അഞ്ഞൂറോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംവരണത്തിനായി പ്രക്ഷോഭം നയിച്ച് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവായ അമര്‍നാഥ് ഭഗതിന്റെ പേരിലുള്ള സ്ഥാപനം സംസ്ഥാനത്തെ യുവജനങ്ങളുടെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: