കൊച്ചി: കേരളത്തില്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സംരംഭകത്വം അനിവാര്യമാണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്. ലെ മെരിഡിയന്‍ കണ്വന്ഷന് സെന്ററില്‍ നാലാമത് ടൈകോണ്‍ കേരളാ സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കാര്‍ഷിക മേഖലയില്‍ പിന്നോക്കം പോയത് ആശങ്കാജനകമാണ്. സര്‍ക്കാര്‍ സബ്സിഡികള്‍ കൊണ്ടുമാത്രം കാര്‍ഷിക മേഖലയെ കരകയറ്റാന്‍ കഴിയില്ല. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംരംഭകത്വത്തിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്ക മാനേജിങ്ങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്, ടൈ കേരളാ പ്രസിഡന്റ് എ.വി. ജോര്‍ജ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എസ്.എ കുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായ സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും നടന്നു. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: