പാലക്കാട്: ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവവുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലൂക്കാസ് 8 ന് പാലക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍എസ് റോഡിലാണ് പുതിയ ഷോറൂം.
ജോസ് ആലൂക്കാസ് ജ്വല്ലറി സര്‍ക്കാര്‍ അംഗീകൃത ബിഐഎസ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് വിറ്റുവരുന്നത്. വജ്രാഭരണങ്ങളില് അന്താരാഷ്ട്ര ലാബുകളുടെ സര്ട്ടിഫിക്കേഷന് മേന്മ ഉറപ്പുവരുത്തുന്നു. ഏറ്റവും പുതുമയാര്‍ന്ന ശുഭമാംഗല്യ വെഡ്ഡിംഗ് ജ്വല്ലറിയും ട്രെഡീഷണല്‍ ജ്വല്ലറിയും ജോസ് ആലൂക്കാസില്‍ ഒരുക്കിയിട്ടുണ്ട്.
5,000 രൂപയില്‍ തുടങ്ങുന്ന ഉയര്‍ന്ന മേന്മയുള്ള ഡെയ്ലിവെയര്‍ ഡയമണ്ട് ആഭരണങ്ങളും ഡയമണ്ട്സില്‍ പുതുമയാര്‍ന്ന വിവാഹശ്രേണിയും ഇവിടെ ലഭ്യമാണ്. തവണകളായി പണമടച്ച് സ്വര്‍ണം വാങ്ങുവാനുള്ള പര്‍ച്ചേസ് സ്കീമുകളും എക്സ്ചേഞ്ച് സൗകര്യവുമുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ആനുകൂല്യങ്ങളും വലിയ ലാഭത്തില്‍ സ്വര്‍ണം വാങ്ങുവാനുള്ള അവസരവും ഉണ്ടെന്ന് ജോസ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോസ് ആലൂക്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: