മട്ടാഞ്ചേരി: കൊച്ചിന് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പശ്ചിമ കൊച്ചിയില്‍ ബിജെപി കരുത്തുതെളിയിക്കും. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, ഇടക്കൊച്ചി, ഐലന്റ് തുടങ്ങിയിടങ്ങളിലെ 30 ഡിവിഷനുകളില്‍ ബിജെപി സാന്നിധ്യം പലയിടങ്ങളിലും കടുത്ത മത്സരമാണ് സൃഷ്ടിച്ചത്. ബിജെപിയുടെ വിജയത്തെ അട്ടിമറിക്കാന്‍ ചില ഡിവിഷനുകളില്‍ ഇരു മുന്നണികളും പരസ്പര ധാരണയിലെത്തിയതായാണ് ചൂണ്ടിക്കാട്ടുന്നത്. രണ്ട് ഡിവിഷനുകളില്‍ വിജയം ഉറപ്പാക്കിയ ബിജെപി മറ്റ് അഞ്ച് ഡിവിഷനുകളില്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. 2010 ലെ തിരഞ്ഞെടുപ്പില്‍ രണ്ട് വിമതരടക്കം 19 കൗണ്‍സിലര്‍മാരുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറിയും റിബല്‍ പ്രശ്നം വ്യാപകമായിരുന്നു. എല്‍ഡിഎഫിന് മുന്നിടങ്ങളില്‍ റിബലുകളുണ്ടായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകുല ഘടകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മുന്നണികളുടെ ജയപരാജയ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്യും. കോര്‍പ്പറേഷനിലെ ഏറെ ജനവാസ കേന്ദ്രമായ പടിഞ്ഞാറന്‍ കൊച്ചിയെ കഴിഞ്ഞകാല കൗണ്‍സിലുകള്‍ അവഗണിച്ചതിന്റെ പ്രതിഫലനവും ഇതില്‍ പ്രകടമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുന്കാലങ്ങളിലെന്നപ്പോലെ കൊച്ചി കോര്പ്പറേഷന് കൗണ്‍സിലില്‍ പശ്ചിമകൊച്ചിയില്‍ നിന്ന് റിബലുകള്‍ വിജയിച്ചെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആലുവ: ആലുവ നിയോജകമണ്ഡലത്തില്‍ 20 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപിഅറിയിച്ചു. ആലുവ നഗരസഭ, എടത്തല ചൂര്‍ണ്ണിക്കര, കീഴ്മാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളില്‍ നിന്നുള്ള വാര്‍ഡുകളില്‍ നിന്നാണ് ബിജെപി സീറ്റ് കരസ്ഥമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: