കൊച്ചി: സ്വര്‍ണനിക്ഷേപത്തിനു പകരമായി ബോണ്ട് നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ഫെഡറല്‍ ബാങ്ക് പങ്കാളികളാകുന്നു. ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ഈ സൗകര്യം ലഭ്യമാക്കി.
ഓണ്‍ലൈന്‍ വഴി ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഉടന്‍ നിലവില്‍വരും. നിക്ഷേപത്തിന്റെ തുടക്കമൂല്യത്തിന്മേല് 2.75% വാര്‍ഷികനിരക്കില്‍ അര്‍ദ്ധവാര്‍ഷികമായാണ് ബോണ്ടില്‍ വരുമാനം ലഭ്യമാകുക.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് ഫെഡറല്‍ ബാങ്കിന്റെ റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ. ബാബു പറഞ്ഞു.
സ്വര്‍ണത്തിന്റെ ഗുണത്തേപ്പറ്റിയും സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ലെന്നുമാത്രമല്ല നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നതും ആകര്‍ഷകങ്ങളായ ഘടകങ്ങളാണ്.
പദ്ധതിയുടെ ആദ്യദിനം മുതല്‍ ഇതില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ ബാങ്കിന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: