നെയ്യാറ്റിന്‍കര: എസ്എഫ്ഐയെ നിലയ്ക്കനിര്ത്തണമെന്നും ധനുവച്ചപുരം ഗവ: ഐറ്റിഐയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും യുവമോര്‍ച്ച പരശുവയ്ക്കല്‍ മേഖലാകമ്മിറ്റി പ്രസിഡന്റ് ദിലീപ് ആവിശ്യപ്പെട്ടു.
ഫെവിതയെ ധനുവച്ചപുരം ഐറ്റിഐ അങ്കണത്തില്‍ വച്ച് റാഗ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. റാഗ്ച്ചെയ്തവര്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. രതീഷ്, പ്രദീപ്, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: