ചെറുപുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ മുന്നൂറിലധികം പേരെ പ്രതിചേര്‍ത്ത് എട്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കുറുവേലിയില്‍ പൊലീസിനെയും സ്ഥാനാര്‍ഥിയെയും ആക്രമിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ എസ്ഐ സി.വി.രമേശന്റെ പരാതിയില്‍ ചെറുപ്പാറ സ്വദേശികളായ അജിത്ത്, പ്രകാശ്, നിധീഷ്, പ്രകാശന്, രാജേഷ്, കെ.പി. ജയേഷ്, വടവന്തൂര്‍ സ്വദേശി പ്രമോദ്, അനൂപ്, അയ്യോളം സ്വദേശി അനൂപ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുനൂറു പേരെ പ്രതിചേര്‍ത്തു പയ്യന്നൂര്‍ സിഐ പി.കെ.മണി കേസെടുത്തു. സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത അയ്യോളത്തെ കെ.വി.രാജേഷ്, ഷിനോജ്, പി.അനില്‍കുമാര്‍ എന്നിവരെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പെരിന്തട്ട ഡിവിഷന് സ്ഥാനാര്‍ഥി വി.ജെ. ഷിജോയുടെ പരാതിയില്‍ റഷീദ് കാഞ്ഞിരപ്പൊയില്‍, പ്രമോദ് പെരിന്തട്ട, ധനേഷ്, നിധിന്, രാജേഷ്, അജേഷ്, പി.വി.രാജേഷ് തുടങ്ങി 50 പേരെയും തവിടിശേരി ബൂത്ത് ഏജന്റ് യു.കെ.പവിത്രന്റെ പരാതി പ്രകാരം ദിനേശന്, വി.പി.സന്തോഷ്, കെ.വി. വിനോദ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേരെയും മാതമംഗലത്തുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ മുന്‍ പഞ്ചായത്ത് അംഗം കെ.കെ. മന്‍സൂറിന്റെ പരാതിയില്‍ രവി പേരൂല്‍, സജേഷ് എരമം, മിഥിലാജിന്റെ പരാതിയില്‍ അനി, രഞ്ജിത്ത്, ബിജു, മനോജ് തടങ്ങി 10 പേരെയും പതിനാലാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി അജിത പ്രസന്നന്റെ പരാതിയില്‍ മാമുനി ജനാര്ദനന്, അടിയോടി ശ്രീധരന്, രാജേഷ് കാഞ്ഞിരപ്പൊയില്‍, കെ.ഷാജര്‍, എ.ടി.വി.മഹേഷ്, ഇ.വി.സുധീഷ്, കുഞ്ഞിരാമന് പുക്കല്‍, ഷിബു മാടക്ക, ശ്രീജിത്ത്, രുഗ്മിണി എന്നിവരെയും വെള്ളോറ എയുപി സ്കൂള്‍ ബൂത്ത് ഏജന്റ് മുഹമ്മദ് ഫായിസിന്റെ പരാതിയില്‍ ദിലീഷ്, രവി, ശരത് തുടങ്ങി 15 പേരെയും പ്രതിചേര്‍ത്തു പെരിങ്ങോം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: