കണ്ണൂര്‍: ലയണ്‍സ്ക്ലബ്ബ് കണ്ണൂര്‍ സൗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രാഫിക് പോലീസുകാര്‍ക്കും ഹോംഗാര്ഡുമാര്ക്കും സൗജന്യമായി മാസ്ക് നല്‍കുമെന്ന് ലയണ്‍സ്ക്ലബ്ബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക്കില്‍ േജാലിചെയ്യുന്ന ഇവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി 500 മാസ്കുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 7.30ന് മഞ്ഞപ്പാലം ലയണ്‍സ് സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ്പി പി.എന്‍.ഉണ്ണിരാജ, ലയണ്‍സ്ക്ലബ്ബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസില്‍ നിന്നും മാസ്ക് ഏറ്റുവാങ്ങും. ലയണ്‍സ്ക്ലബ്ബ് ഭാരവാഹികളായ എം.വിനോദ്കുമാര്‍, ദിലീപ്കുമാര്, രാജഗോപാല്‍, പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: