കണ്ണൂര്‍: പ്രശസ്ത വാദ്യകലാകാരന് കലാമണ്ഡലം രാധാകൃഷ്ണനെ ആദരിക്കലും അദ്ദേഹത്തിന്റെ ശിക്ഷ്യരുടെ അരങ്ങേറ്റവും ഗുരുവന്ദനം-2015 എന്ന പേരില്‍ 8ന് ചിറക്കല്‍ കിഴക്കേകര ശ്രീകൃഷ്ണ മതിലകം ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പുളിയാമ്പിള്ളി ശങ്കരമാരാര്‍ സ്മാരക വേദിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തായമ്പക ആചാര്യന് കല്ലേകുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. വാദ്യകലാ സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങപ്പുറം ബാബു അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം രാധാകൃഷ്ണന് ചിറക്കല്‍ കോവിലകം രവീന്ദ്രവര്‍മ്മ രാജ ഉപഹാരം നല്‍കും. വാദ്യകലാ നിരൂപകന് വത്സന് പീലിക്കോട് വാദ്യകലയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. വാദ്യകലാ ആചാര്യന്മാരായ കലാമണ്ഡലം ബലരാമന്, കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, കോറോം രാമകൃഷ്ണ മാരാര്‍, നീലേശ്വരം നാരായണ മാരാര്‍, മഞ്ചേരി ഹരിദാസ്, ചിറക്കല്‍ ശ്രീധരന് മാരാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ചെണ്ടപഠനവും പ്രയോഗവും എന്ന വിഷയത്തില്‍ സോദാഹരണവും മലയാള കലാനിലയം അവതരിപ്പിക്കുന്ന കഥകളിയും കലാമണ്ഡലം രാധാകൃഷ്ണന്റെ 30 ഓളം ശിക്ഷ്യന്മാരുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.സംഘാടക സമിതി പ്രസിഡന്റ് എരുവട്ടി രത്നാകര മാരാര്‍, സെക്രട്ടറി കെ.കൃഷ്ണനുണ്ണി, ട്രഷറര്‍ സി.ബി.സൂരജ്, പി.വി.രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: