മയ്യില്‍: നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം 9 മുതല്‍ 12 വരെ തീയതികളില്‍ നടക്കും. 7ന് രാവിലെ ഗണപതിഹോമം, കലശംകുളി, ഉച്ചക്ക് നാട്ടില്‍ എഴുന്നള്ളത്ത് എന്നിവ നടക്കും. 8ന് ഉച്ചക്ക് നാട്ടില്‍ തിരുവായുധം എഴുന്നള്ളത്തും നടക്കും. 9ന് ഗുരുസന്നിധിയില്‍ പുഷ്പാഞ്ജലി, വിശേഷാല്‍ പൂജകള്‍, രാത്രി 7.55ന് കളിയാട്ടം. 10ന് ഉച്ചക്ക് നാട്ടില്‍ എഴുന്നള്ളത്ത്, രാത്രി തോറ്റങ്ങള്‍, കൂടിയാട്ടം, 11ന് കോടല്ലൂര്‍ ഇല്ലത്തേക്കും പറിശ്ശിനി മുത്തപ്പന് ക്ഷേത്രത്തിലേക്കുമുള്ള എഴുന്നള്ളത്ത് നടക്കും. 12ന് രാവിലെ വിവിധ തെയ്യക്കോലങ്ങള്‍ പുറപ്പെടും. ഉച്ചക്ക് ക്ഷേത്രത്തിലെ പ്രധാന ദേവതയായ ശ്രീമുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ ചതുര്‍ദിന കളിയാട്ടം സമാപിക്കും. ഈ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടെ മറ്റു മുച്ചിലോട്ടുകളിലെ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും. എല്ലാ ദിവസവും പ്രസാദ സദ്യയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: