കണ്ണൂര്‍: ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ സ്റ്റാപ്ലര്‍പിന്‍ ഉപയോഗിക്കുന്നതും സ്റ്റാപ്ലര്‍പിന്‍ ഉപയോഗിച്ചുളള ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകള്‍ വില്പന നടത്തുന്നതും നിരോധിച്ചു. ഇത് ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുക്കുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ സ്റ്റാപ്ലര്‍പിന്‍ ഉപയോഗിക്കുക വഴി അവ ഭക്ഷണത്തില്‍ വീണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: