കോട്ടയം സ്വദേശി കൃഷ്ണനെയാണ് 3.1 കിലോഗ്രാം കഞ്ചാവുമായി പീരുമേട് എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്
ഇടുക്കി: പീരുമേടിനു സമീപം കുട്ടിക്കാനത്ത് വന്‍ കഞ്ചാവ് വേട്ട. 3.1 കിലോഗ്രാം കഞ്ചാവുമായി വയോധികന് പിടിയില്‍. കോട്ടയം മീനച്ചില്‍ ഉഴവൂര്‍ കുറിച്ചിത്താനം കള്ളിക്കല്‍ വീട്ടില്‍ കൃഷ്ണന്(64) ആണ് പിടിയിലായത്. കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് പ്രൈവറ്റ് ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ 11.45 ഓടെയാണ് പ്രതി പിടിയിലാകുന്നത്. കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്കും അവിടെനിന്നും കാഞ്ഞിരപ്പള്ളിക്കുമാണ് പ്രതി ടിക്കറ്റ് എടുത്തിരുന്നത്. വണ്ടിപ്പെരിയാറില്‍ പരിശോധന ശക്തമായതോടെ ആണ് കഞ്ചാവുകടത്തുന്നതിന് ഈ വഴി സ്വീകരിച്ചതെന്ന് പ്രതി മൊഴിനല്കിയിട്ടണ്ട്. ബസില്‍ പരിശോധന നടത്തവേ ബാഗില്‍ നിന്നുമാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടുന്നത്. പീരുമേട് എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, ഉദ്യോഗസ്ഥരായ സെബാസ്റ്റിയന്, അനീഷ്, ഗോപുല്, ജെയിംസ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടുന്നത്. ്ര്രപതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: