പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 72 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ബുധനാഴ്ച കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സുഗമമായ വോട്ടെടുപ്പ് ആശങ്കയിലായിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായത് പോളിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമായി. രാവിലെ മുതല്‍ മിക്ക ബൂത്തുകളിലും ക്രമാനുഗതമായ വോട്ടിംഗാണ് നടന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് ഉപയോഗിച്ചത് തിരക്കും ക്യൂവും ഒഴിവാക്കാന്‍ സഹായകമായി. മിക്കവാറും എല്ലാം ബൂത്തുകളിലും ഉച്ചയോടെ 50 ശതമാനത്തിന് മേല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടര്‍മാരുടെ നീണ്ടനിര ഒന്നുംതന്നെ ദൃശ്യമായില്ല.
ഉച്ചയ്ക്ക് 2 മണിയോടെ അടൂര്‍ നഗരസഭയില്‍ 54 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 4 ന് ഇത് 70 ശതമാനമായി ഉയര്‍ന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 72.13 ശതമാനമാണ് വോട്ടിംഗ് നിരക്ക്. തിരുവല്ല നഗരസഭയില്‍ വോട്ടെടുപ്പ് പൂര്ത്തിയാപ്പോള് 70.55 ശതമാനമായി.പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് 56 ശതമാനം ആയിരുന്ന വോട്ടിംഗ് വൈകുന്നേരം 73.3 ശതമാനമായി. പന്തളത്ത് ഇത് 50 ഉം 77.45 ഉം ശതമാനമാണ്.
ഗ്രാമപഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് 2 ന് രേഖപ്പെടുത്തിയ വോട്ടുകള്‍ ശതമാനത്തില്‍. കല്ലൂപ്പാറ 55, നിരണം 57, വടശ്ശേരിക്കര 65, ഓമല്ലൂര്് 67, കോന്നി 58, അരുവാപ്പുലം 64, മൈലപ്ര 63, വള്ളിക്കോട് 64, തണ്ണിത്തോട് 65, മലയാലപ്പുഴ 63, നെടുമ്പ്രം 57, കുറ്റൂര്‍ 55, വൈകിട്ട് 4 മണിയായപ്പോള്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും വോട്ടിംഗ് ശതമാനം 72 ആയി ഉയര്‍ന്നു.
കാര്യമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെങ്കിലും ഒറ്റപ്പെട്ട തര്‍ക്കങ്ങളും ബഹളങ്ങളും ഉണ്ടായിട്ടുണ്ട്. പ്രമാടം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ വെള്ളപ്പാറയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡ് മൈലാടുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിലാക്കിയത് തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. പ്രമാടം പഞ്ചായത്തിലെ തെങ്ങുംകാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍ക്ക് പണം നല്‍കിയതാണ് ബഹളത്തിന് കാരണമായ മറ്റൊരു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: