ന്യൂദല്‍ഹി: ഭാരതത്തിന്റെ അഭിമാന പദ്ധതിയായ മേക് ഇന്‍ ഇന്ത്യയ്ക്ക് ട്വിറ്ററില്‍ ഇമോജി ചിഹ്നം കിട്ടി. പ്രചാരണ പരിപാടികളെ ഏറെ സഹായിക്കുന്ന ഈ ഇമോജി സംവിധാനം ഇതാദ്യമായാണ് അമേരിക്കന്‍ കമ്പനികള്‍ക്കല്ലാതെ, ഒരു സര്‍ക്കാര്‍ ബ്രാന്‍ഡിന് കിട്ടുന്നത്.
ഹാഷ് ടാഗിനു ശേഷം ഒരു മുദ്ര ചേര്‍ന്നു വരുന്ന ഈ പ്രത്യേക പരിഗണന പ്രശസ്ത സാഹചര്യങ്ങളിലാണ് ലഭിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്നതിനു ശേഷം ഓറഞ്ച് നിറമുള്ള ചതുരത്തില്‍ കറുത്ത നിറത്തില്‍ മേക് ഇന്‍ ഇന്ത്യയുടെ അടയാളമായ സിംഹത്തിന്റെ മുദ്രയുള്ള ഇമോജിയാണ് അടയാളമായി കിട്ടിയിരിക്കുന്നത്.
ഭാരതം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച ബ്രാന്‍ഡിങ് സംരംഭമാണ് മേക്ക് ഇന്‍ ഇന്ത്യ പ്രചാരണ പരിപാടി. പദ്ധതി ഏതാനും മേഖലകളില്‍ മികച്ച ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ആ വേഗം നിലനിര്‍ത്തി രാജ്യത്തെ വ്യവസായ അനുകൂല അന്തരീക്ഷം പ്രചരിപ്പിക്കാനും വേഗത്തിലാക്കാനും ഈ ടാഗിങ് സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: