ബീജിങ്ങ്: ചൈനാക്കടലില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധം മുറുകി. കടലില്‍ ചൈനീസ് സാന്നിദ്ധ്യം ശക്തമാക്കിയതോടെ അമേരിക്കയും ഇവിടേക്ക് കൂടുതല്‍ കപ്പലുകള്‍ അയച്ചിരുന്നു. ഇതോടെ അന്തരീക്ഷം മുറുകി സംഘര്‍ഷഭരിതമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രതിരോധ മേധാവി ആഷ്ടണ്‍ കാര്‍ട്ടര്‍ ചൈനാക്കടലിലുള്ള അമേരിക്കന്‍ വിമാനവാഹിനി യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് സന്ദര്‍ശിച്ചത്. ചൈനാക്കടലിലെ മേധാവിത്തത്തിനായിട്ടാണ് പോര്.
തെക്കന്‍ ചൈനാക്കടല്‍ പൂര്‍ണ്ണമായും തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം. ഇത് തള്ളിയാണ് യുഎസ് കപ്പലുകള്‍ കൂടുതലായി അവിടേക്ക് എത്തിയിട്ടുള്ളത്. തെക്കന്‍ ചൈനാക്കടലില്‍ ചൈന പിടിമുറുക്കുന്നത് ഭാരതത്തിനും അപകടകരമാണ്. മലേഷ്യയിലെ അമേരിക്കന്‍ താവളത്തില്‍ നിന്നാണ് ആഷ്ടണ്‍ കാര്‍ട്ടര്‍ വിമാനവാഹിനിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: