കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാന്‍ നാം അനുവദിക്കണമെന്ന് പ്രമുഖ ചലച്ചിത്ര താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മൂണ്‍മൂണ്‍ സെന്‍.
അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അവസരം നല്‍കണം. അസഹിഷണുതയെന്ന പേരില്‍ മോദിക്കെതിരെ സമരം സംഘടിപ്പിക്കുന്നതിനെയും അവാര്‍ഡുകള്‍ മടക്കി നല്‍കുന്നതിനെയും വിമര്‍ശിച്ച് അവര്‍ പറഞ്ഞു.
അഞ്ചു വര്‍ഷം അദ്ദേഹം ചെയ്യുന്നത് എന്താണെന്ന് നോക്കാം. അതിനുശേഷം നമുക്ക് അദ്ദേഹത്തെ എതിര്‍ക്കാം. അവര്‍ പറഞ്ഞു.ഇന്ന് നമുക്ക് കൂടുതല്‍ മാധ്യമങ്ങളുണ്ട്, കൂടുതല്‍ കാമറകളും, കൂടുതല്‍ മൈക്കുകളും. അതിനാല്‍ കാര്യങ്ങള്‍ തുറന്നുകാണിക്കാന്‍ കൂടുതല്‍ അവസരമുണ്ട്. എന്നാല്‍ ശൈശവ വിവാഹം എന്നും ഇവിടെയുണ്ടായിരുന്നില്ലേ.
ഇന്നും സതി അനുഷ്ഠിക്കുന്നവരില്ലേ. ഇത്തരം കാര്യങ്ങള്‍ എന്നും നമ്മുടെ രാജ്യത്തുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ ഉള്ളതിനാലാണ് പ്രതിഷേധക്കാര്‍ക്ക് ഒത്തൊരുമിക്കാന്‍ കഴിഞ്ഞത്. വെബ്സൈറ്റുകളുള്ളതുകൊണ്ടാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ ധാരാളമുള്ളത്. അതിനാല്‍ പ്രതിഷേധങ്ങളിലും പുതുമയൊന്നുമില്ല. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: