ഇസ്ലാമാബാദ്: ലാഹോറിന്റെ പ്രാന്തപ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് 18 പേര് മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.
കെട്ടിടഭാഗങ്ങള്ക്കിടയില് കുടുങ്ങിയവരെയും മൃതദേഹങ്ങളെയും പുറത്തെടുക്കാന്‍ അടിയന്തര സഹായസംഘം പ്രവര്‍ത്തനം തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ 100ലധികം പേര് ഉള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 16 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൂന്ന് നിലകള്‍ നിര്‍മിക്കാന്‍ മാത്രമാണ് കെട്ടിട ഉടമയ്ക്ക് അനുമതി ലഭിച്ചത്. ഇവിടെ ചെറിയ കുട്ടികളെ കൊണ്ട് ജോലി ചെയ്യിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കെട്ടിടം തകര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. റിച്ചര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്ന് ഒരാഴ്ചക്കുള്ളിലാണ് അപകടം നടന്നിരിക്കുന്നത്. 273 പേരുടെ മരണത്തിനിരയാക്കിയ ഭൂകമ്പത്തില്‍ 75,?000 വീടുകളാണ് രാജ്യത്താകെ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: