കണ്ണൂര്‍: തളിപ്പറമ്പ് ഏഴാം മൈലില്‍ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സിപിഎം- ലീഗ് സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ലീഗ് നേതാവ് മരിച്ച സംഭവത്തെത്തുടര്‍ന്ന് ജില്ലയിലുണ്ടാകുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി. തളിപ്പറമ്പ് മേഖലിയില്‍ സംഘര്‍ഷം പടര്‍ന്നേക്കാമെന്നും ഇത് ജില്ലയില്‍ വ്യാപിക്കാമെന്നുള്ള രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം എഴാം മൈലിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ മുസ്ലീം ലീഗ് മുന്‍സിപ്പല്‍ ട്രഷറര്‍ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വി.എം കുഞ്ഞി(58) ഇന്നലെ ഉച്ചയോടെയാണ് മംഗലാപുരം ഇന്റാന ആശുപത്രിയില്‍ മരിച്ചത്. വോട്ടെണ്ണലിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ ഈ സംഭവം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലുള്ള ഭൂരിഭാഗം പോലീസുകാരും മറ്റു ജില്ലകളിലേക്ക് പോയതിനാല്‍ സേനയുടെ അംഗബലം കുറവാണ്. അന്യ സംസ്ഥാന പോലീസുകാരെ പ്രശ്ന ബാധിത സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ നൈറ്റ് പട്രോളിംഗും കര്‍ശനമാക്കാനും സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനുമാണ് എസ്പിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: