പത്തനംതിട്ട: കൊട്ടിക്കലാശത്തിന്റെ മറവില്‍ പത്തനംതിട്ട ഗാന്ധിപ്രതിമയ്ക്ക് സമീപമുള്ള സെന്‍ട്രല്‍ ജംഗ്ഷനിലൂടെ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കിയവര്ക്കെതിരെ കേസെടുക്കണമെന്നു കാണിച്ച് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ക്കു പരാതി നല്കി.
25ലധികം വരുന്ന സ്ഥാനാര്‍ത്ഥികളുടെയും കണ്ടാലറിയാവുന്ന നൂറിലധികം പേരുടെയും നേതൃത്വത്തിലാണ് ഗതാഗതം സ്തംഭിപ്പിച്ചത്. നിയമവിരുദ്ധ പരിപാടിയ്ക്കായി കൊച്ചുകുട്ടികളെ വരെ സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നതായും റഷീദ് പോലീസിനു നല്കിയ പരാതിയിലൂടെ ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതി നല്കി രണ്ടാം ദിവസവും പോലീസ് കേസെടുത്തിട്ടില്ല. പോലീസ് കേസെടുത്തില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും, വികലാംഗ കമ്മീഷനും പരാതി നല്‍കുമെന്നും റഷീദ് ആനപ്പാറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: