പാനൂര്‍: കളളവോട്ടു ചോദ്യം ചെയ്ത യുവതിയെ അക്രമിച്ചെന്ന വാര്‍ത്ത സിപിഎം സൃഷ്ടി. ഈസ്റ്റ് എലാങ്കോട് കളളവോട്ടു ചോദ്യംചെയ്തതിനു വീട്ടമ്മയെ ബിജെപിക്കാര്‍ അക്രമിച്ചൂവെന്ന നുണയാണ് സിപിഎം നേതൃത്വം പടച്ചുവിടുന്നത്. സുവര്‍ണ്ണ എന്ന സിപിഎം പ്രവര്‍ത്തകയാണ് ബിജെപിക്കാര്‍ അക്രമിച്ചുവെന്നാരോപിച്ച് ആശുപത്രിയില്‍ കിടന്നിട്ടുള്ളത്. രാത്രിയില്‍ വീടിനു നേരെ കല്ലെറിഞ്ഞെന്നും മാരകായുധങ്ങളുമായി അക്രമിക്കാന്‍ വന്നപ്പോള്‍ മോഹാലസ്യപ്പെട്ടൂവെന്ന നാടകമാണ് സിപിഎം നടത്തിയിട്ടുള്ളത്. അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയും നല്കി.വീടിനു നേരെ കല്ലെറിഞ്ഞവര്‍ വീട്ടില്‍ കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ സാധ്യത വിരളമാണെന്ന് പോലീസും മനസിലാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് വീട്ടിലെത്തിയവര്‍ കല്ലേറില്‍ തകര്‍ന്ന മുന്‍വശത്തെ ജനല്ഗ്ലാസിന്റെ ദ്വാരം കണ്ടതാണ്. അത് സിപിഎം നേതാക്കള്‍ വരുമ്പോഴേക്കും വലുതായതും വിചിത്രമായി. പാര്‍ട്ടി പത്രത്തില്‍ ഈസ്റ്റ്എലാങ്കോട് ഗുജറാത്ത്മോഡല്‍ കളളവോട്ടു നടന്നൂവെന്നാണ് പറയുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത 38 കേസുകളിലെ പ്രതികളില്‍ 827 പേരില്‍ 811 പേര് സിപിഎം പ്രവര്‍ത്തകരാണെന്ന് ദേശാഭിമാനി ഓര്‍ക്കുന്നതും അറിയില്ലെങ്കില്‍ പരിശോധിക്കുന്നതും നല്ലതാണ്. കേളകത്ത് പട്ടികവിഭാഗക്കാരെ അക്രമിച്ച് തിരിച്ചറിയല്‍ രേഖ തട്ടിപ്പറിച്ച സംഭവത്തില്‍ സിപിഎം കൊട്ടിയൂര്‍ അമ്പായതോട് പടിഞ്ഞാറെ ബ്രാഞ്ച് സെക്രട്ടറി ബാബു റിമാന്‍ഡിലാണെന്നതും മറക്കരുത്. മലപ്പട്ടത്ത് വെബ്ക്യാമറ നശിപ്പിച്ച് കളളവോട്ടു ചെയ്തവര്‍ എലാങ്കോടില് കൃത്യമത്വം ആരോപിക്കുന്നത് അനൗചിത്യമാണ്. എലാങ്കോട് ബിജെപി പ്രവര്‍ത്തകനെ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. വധശ്രമത്തിന് പാനൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതിന് മറയിടാന്‍ കൂടിയാണ് പുതിയ അക്രമണ വാര്‍ത്തയെന്ന് വ്യക്തമാണ്. സംഭവം വ്യാജമാണെന്ന നിഗമനമാണ് പോലീസിനുമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: