കൊച്ചി: ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒറ്റാല് വെള്ളിയാഴ്ച്ച കേരളത്തിലെ തീയറ്ററുകളില്‍ റിലീസ് ചെയ്യും. ഭാരതത്തിന് പുറത്തുള്ള മലയാളി പ്രേക്ഷകര്‍ക്കായി അന്നേ ദിവസം ഓണ്‍ലൈന്‍ റിലീസ് നടത്തുമെന്ന് സംവിധായകന് ജയരാജ് അറിയിച്ചു.
www.reelmonk.com എന്ന വെബ്സൈറ്റിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്ക്’ എന്ന കഥയെ ആസ്പദമാക്കിയാണ് ഒറ്റാല് സംവിധാനം ചെയ്തിരിക്കുന്നത്. ബാലവേല മുഖ്യവിഷയമാക്കിയിരിക്കുന്ന ചിത്രം കുട്ടപ്പായി എന്ന കുട്ടിയിലൂടെയാണ് കടന്നുപോകുന്നത്.
കാവാലം നാരായണപണിക്കര്‍ എഴുതി സംഗീത സംവിധാനം ചെയ്ത രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീവത്സന്‍ ജി. മേനോനാണ് പശ്ചാത്തല സംഗീതം. സെവന് ആര്‍ട്സ് ആണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: