തിരുവനന്തപുരം: സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നൂതന സംരംഭമായ മനുഷ്യക്കടത്തു വിരുദ്ധ സെല്ലിന്റെ ദേശീയ പൈലറ്റിങ് പ്രോജക്ടിന് തുടക്കമായി. നാലാഞ്ചിറ, മാര്തെയോഫിലസ് ട്രെയിനിങ് കോളേജും സംസ്ഥാന പോലീസും സംയുക്തമായിട്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.
ഐ.ജി. ശ്രീജിത്ത് സംരംഭം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. തെയോഫിലസ് കോളേജിന്റെ വജ്രജൂബിലി സംരംഭമായ ഈ പ്രോജക്ട്, അധ്യാപക വിദ്യാര്‍ത്ഥികള്‍ അവരുടെ ഫീല്‍ഡ് പരിശീലന വേളയില്‍ പൂര്‍ത്തിയാക്കും. പൈലറ്റിങ് അവസാനിക്കുമ്പോള്‍ ദേശീയ മുന്നേറ്റമായി ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലിനെ മാറ്റുകയാണ് ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: