യാതൊരു മനുഷ്യനെങ്കിലും ആത്മബോധം കൂടാതെ അക്ഷീണ പരിശ്രമം ചെയ്താലും അടിസ്ഥാനപ്പെട്ടത് നരകം മാത്രം. ആത്മബോധമില്ലായ്മയെ അല്ലെങ്കില്‍ അറിവുകേടു കൊണ്ടും അധര്‍മ്മം കൊണ്ടും ആത്മലോകം നശ്വരമായിപ്പോയി എന്നതിനെ നരകമെന്ന് ഈ ഭയങ്കര അവസ്ഥയെ കൊണ്ടു വര്‍ണ്ണിക്കുന്നു.
ഇതിനെ വധിക്കുന്നതിനത്രെ ഭഗവാന് യുഗേ യുഗേ ബോധസ്വരൂപനായി മര്‍ത്യശരീരത്തില്‍ അവതരിച്ച് ബോധം അല്ലെങ്കില്‍ അറിവിനെ നരലോകത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ ഉദിപ്പിച്ചു അറിവുകേടിനെയും അധര്‍മ്മത്തെയും ഭസ്മീകരിച്ചു സത്യവും ധര്‍മ്മവും അല്ലെങ്കില്‍ അറിവും സല്‍പ്രവൃത്തിയും കൊണ്ട് അവിടെ സ്വര്‍ഗ്ഗത്തെ സൃഷ്ടിച്ച് അതായത് ധര്‍മ്മത്തെ സ്ഥാപിച്ച് ലോകത്തെ രക്ഷിക്കുന്നത്. ഈ വ്യവസ്ഥ കൊണ്ടു മാത്രമാകുന്നു ലോകത്തെ സൃഷ്ടിച്ചതും,
പ്രകൃതിയെ നടത്തിക്കുന്നതും, ആത്മപ്രകൃതിയായി അനുഭവിക്കുന്നതും. അതായത് ദൈവം ആത്മാവായിക്കൊണ്ട് ലോകത്തെ സൃഷ്ടിച്ചു. ഈ അറിവിനെക്കൊണ്ടു തന്നെ പ്രകൃതിയെ നടത്തിക്കുന്നു. മനുഷ്യന് അതിന്റെ ഗുണത്തെ അറിഞ്ഞു ആത്മാവു കൊണ്ടനുഭവിക്കുന്നു. ഇതത്രെ ശ്രുതി, യുക്തി, അനുഭവം, അല്ലെങ്കില്‍ അറിവ്, കര്‍മ്മം, അനുഭവം. ഇതിനെ മാത്രം സ്ഥാപിച്ചത്രെ സര്‍വ്വവിധ പ്രമാണങ്ങളും ചരിത്രങ്ങളും അവതാരങ്ങളും അവതാരപരമ്പരകളും യുഗഭേദങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: