കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നു. ഇരിട്ടിയില്‍ സിപിഎം സംഘത്തിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടത്തും കടവ് സ്വദേശി കുന്നത്ത് പറമ്പ് ജി.എസ്.സുനില്‍കുമാ (27) റിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വോട്ടു ചെയ്തു മടങ്ങവേ ബൈക്കിലെത്തിയ രണ്ടു സിപിഎം പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. തന്നെ മര്‍ദ്ദിച്ച അതേ സംഘമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബൂത്ത് ഏജന്റുമായിരുന്ന ഹരീന്ദ്രന്‍ പുത്തലത്തിനെയും വോട്ടു കഴിഞ്ഞ് പോകുമ്പോള്‍ മാര്ദ്ധിച്ചതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇവര്‍ രണ്ടുപേരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി ആര് എസ് എസ് നേതാക്കളായ രാംദാസ് എടക്കാനം, സജിത്ത് കീഴൂര്‍, കെ.സജീവന് ആറളം എന്നിവര്‍ സുനില്‍ കുമാറിനെ സന്ദര്‍ശിച്ചു.
തളിപ്പറമ്പ് ഏഴാംമൈലില്‍ തിങ്കളാഴ്ച നടന്ന ബോംബേറിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ട 300ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭ മുന്‍ വൈസ്ചെയര്‍മാന്‍ കെ.മുരളീധരന്, മുന്‍ കൗണ്‍സിലര്‍ സി.വി ഗിരീശന് തുടങ്ങി കണ്ടാലറിയാവുന്ന 300 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഏഴാമൈലില്‍ വോട്ടെടുപ്പിന് ശേഷമാണ് അക്രമം അരങ്ങേറിയത്.
തളിപ്പറമ്പ് ഏഴാംമൈലില്‍ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഇന്നലെ കാലത്ത് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. പുക പരിശോധന കേന്ദ്രത്തിനുള്ളില്‍ നിന്നായിരുന്നു ബോംബ് കണ്ടെടുത്തത്. സ്റ്റീല്‍ പാത്രത്തിനകത്ത് സ്ഫോടക വസ്തു നിറച്ച നിലയിലായിരുന്നു ബോംബ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇവിടെ സംഘര്‍ഷത്തിനിടയില്‍ ബോംബേറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബോംബിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അഡീ.എസ്ഐ ഉമേഷും സംഘവും ഏഴാംമൈലില്‍ എത്തി നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ബോംബ് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി.
ന്യൂമാഹി പാറാലില്‍ കോണ്‍ഗ്രസ്സുകാരുടെ വീടിനും വാഹനത്തിനും നേരെ അക്രമമുണ്ടായി. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. പാറാലിലെ വാഴയില്‍ പറമ്പത്ത് വി.പി.സദാനന്ദന്റെ വീട്ടിലെത്തിയ അക്രമി സംഘം ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. ബഹളം കേട്ട് വീട്ടുകാര്‍ ഉണരുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെട്ടു. ഇതിന് തൊട്ടു മുമ്പ് ഇതേ സ്ഥലത്തെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പറമ്പത്ത് വീട്ടില്‍ മുരളീധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അബാസിഡര്‍ കാര്‍ അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു.
കണ്ണൂര്‍ തായത്തെരുവില്‍ ലീഗ് ഓഫീസ് അക്രമികള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിക്കുന്നു. ലീഗ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകളും ഓഫീസിനടുത്തുള്ള ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് റിയാസിന്റെ ബൈക്കും തകര്‍ത്തു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
തലശേരിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഡിവൈ എഫ്ഐ യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ ഇരുകൂട്ടരുടെയും പരാതിയെ തുടര്‍ന്ന് തലശരി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൂത്തുപറമ്പ് നഗരസഭ 24-ാംവാര്‍ഡില്‍ മത്സരിച്ച എലിപ്പറ്റച്ചിറ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പഴയ നിരത്ത് ഇന്ദിരാ നഗറിലെ ടെസി ആന്റണിയുടെ വീടിന് നേരെ അക്രമം നടന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചതായും കോഴിയെ മോഷ്ടിച്ചെന്നും വരാന്തയിലെ മൂന്നു കസേരകള്‍ എടുത്തുകൊണ്ടുപോയെന്നും പരാതിയുണ്ട്. കൂടാതെ ഭര്‍ത്താവ് ആന്റണിയുടെ മോട്ടോര്‍ ബൈക്കും കാണാതായിട്ടുണ്ട്. തൊട്ടടുത്ത് താമസിക്കുന്ന കൂത്തുപറമ്പ് ബാറിലെ അഭിഭാഷകന് കെ.രാംദാസിന്റെ വീട്ടിലും അക്രമം നടന്നു. മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ ബോഡി ആണി ഉപയോഗിച്ച് കേടുവരുത്തിയ നിലയിലാണുള്ളത്. രണ്ട് ടയറുകളും മൂന്നു കസേരകളും എടുത്തുകൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: