കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയില്‍ ധര്‍മ്മശാല മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ കൂടുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുപേരാണ് ഈ മേഖലയില്‍ വിവിധ അപകടങ്ങളിലായി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വളപട്ടണം പാലത്തിന് സമീപത്തുണ്ടായ ബൈക്കപകടത്തില്‍ റുനൈസാണ് മരിച്ചത്. ഒരാഴ്ചയ്ക്കുള്ളിലായി വേളാപുരം പാലത്തിന് സമീപം ബൈക്കിടിച്ച് കപ്പിണി നാരായണനും ധര്‍മ്മശാലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പട്ടേരി അനീഷും മരിച്ചു. ഒരു മാസത്തിനുള്ളില്‍ എട്ട് പേരുടെ ജീവനാണ് വിവിധ അപകടങ്ങളിലായി പൊലിഞ്ഞത്. ധര്‍മ്മശാല മുതല്‍ വളപട്ടണം വരെയുള്ള ദേശീയപാതയില്‍ ധര്മ്മശാലയ്ക്കും കീച്ചേരിക്കും ഇടയില്‍ വളവുകളും കയറ്റിറക്കങ്ങളുമുണ്ട്. ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമാണ്. റോഡിന്റെ‚ അശാസ്ത്രീയമായ സംവിധാനമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. എന്നാല്‍, കീച്ചേരിക്കും വളപട്ടണത്തിനും ഇടയിലെ ദേശീയപാത നേര്‍രേഖയില്‍ ആയതിനാല്‍ വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിലേക്ക് നയിക്കുന്നത്. കീച്ചേരി, വേളാപുരം, പാപ്പിനിശേരി പഞ്ചായത്ത്, ചുങ്കം കവലകളിലെ തിരക്ക് ഗൗനിക്കാതെ വാഹനങ്ങള്‍ അമിതവേഗത്തില്‍ കടന്നുപോകുന്നത് നിത്യവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈഭാഗത്ത് ഡിവൈഡര്‍ സ്ഥാപിച്ച് അപകടങ്ങള്‍ കുറയ്ക്കണമെന്നാാണ് നാട്ടുകാരുടെആവശ്യം. വേഗം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: