ളും
പാനൂര്‍: പാനൂര്‍, കൂത്തുപറമ്പ് നഗരസഭയില്‍ ബിജെപി മുന്നേറ്റത്തില്‍ ആശങ്കയോടെ ഇരുമുന്നണികളും. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കോട്ടയം പഞ്ചായത്തുകളിലും ബിജെപി ശക്തമായി മുന്നേറും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും, കിഴിക്കലുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ കണക്കൊപ്പിക്കല്‍ തുടരുകയാണ്.പാനൂര്‍, കരിയാട്, പെരിങ്ങളം പഞ്ചായത്തുകള്‍ കൂടിചേര്‍ത്തു രൂപീകരിച്ച പാനൂര്‍ നഗരസഭയിലെ കന്നിയങ്കത്തില്‍ ബിജെപി ഏറെ പ്രതീക്ഷയിലാണ്. നിലവില്‍ പാനൂര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റാണ് ബിജെപിക്കുളളത്. ഇവിടെ സീറ്റില്‍ വന്‍വര്‍ദ്ധനവാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കരിയാട്, പെരിങ്ങളം ഭാഗങ്ങളിലും സീറ്റുകള്‍ ലഭ്യമായാല്‍ നിലമെച്ചപ്പെടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷമില്ലാത്ത പന്ന്യന്നൂരില്‍ ബിജെപി പിന്തുണ നല്കിയ പൊതുസ്ഥാനാര്‍ത്ഥി വിജയം നേടാന്‍ സാധ്യതയേറെയാണ്. പാട്യത്തെ നിലവിലെ ഒരുസീറ്റില്‍ നിന്നും വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സീറ്റുകളില്ലാതിരുന്ന മൊകേരി, കോട്ടയം എന്നിവിടങ്ങളില്‍ സീറ്റുകള്‍ ഉണ്ടാകും. നിലവില്‍ നാല് സീറ്റുകളുളള തൃപ്പങ്ങോട്ടൂരില്‍ മുന്നേറ്റവും ബിജെപി പ്രതീക്ഷിക്കുന്നു. കുന്നോത്ത്പറമ്പില്‍ ഒരു സീറ്റില്‍ നിന്നും മൂന്നിലേക്ക് ഉയരുമെന്നാണ് സൂചന. നിലവില്‍ അംഗങ്ങളില്ലാത്ത കൂത്തുപറമ്പ് നഗരസഭയില്‍ രണ്ട്സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. ചൊക്ലി പഞ്ചായത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി നേതൃത്വം കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വന്‍വോട്ടു വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: